ഡ്രൈവിങ് ലൈസന്‍സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഡ്രൈവിങ് ലൈസന്‍സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാകും റീമേയ്ക്കില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുക.

പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് നിര്‍മിക്കുന്നത്.

ബോളിവുഡിന് ചേര്‍ന്ന മാറ്റങ്ങളോടെയാകും റീമേയ്ക്ക് എത്തുക. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. വിദേശത്താണ് പ്രധാന ലൊക്കേഷന്‍.
സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്തത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്‌സ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

 

Top