ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്തു; താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു

മലപ്പുറം: മലപ്പുറം കാളികാവ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്ത താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു.കാളികാവ് സ്വദേശി സാദിഖിനെയാണ് പിരിച്ചുവിട്ടത്.

ഫോറസ്റ്റ് സ്റ്റേഷനിലെ വനത്തില്‍ സുഹൃത്തുക്കളോടൊപ്പം ഇയാള്‍ ഉല്ലാസയാത്ര നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് വനംവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

ഉല്ലാസയാത്രയുടെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Top