‘ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാതെ മേലധികാരികൾക്ക് മാത്രം കൊടുക്കേണ്ട’; ഹൈക്കോടതി

ണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും അടക്കം എല്ലാ തൊഴിലാളികൾക്കും ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം കെഎസ്ആർടിസി ഉറപ്പാക്കണമെന്നും നിർദേശിച്ചു. സർക്കാർ ശമ്പളം നൽകുന്ന സിഎംഡിയുടെ കാര്യം തൽക്കാലം പറയുന്നില്ലെന്നും ഭാവിയിൽ അതും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കൃത്യമായി ശമ്പളം ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറയുന്നു. ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു.ഇത്തരത്തിൽ ഉത്തരവു പുറപ്പെടുവിക്കുമെന്നു പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നത് 21ലേയ്ക്കു മാറ്റിവച്ചിട്ടുണ്ട്

മാനേജ്മെൻറ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ മറിച്ച് ലാഭകരമാക്കാൻ ഉള്ള തന്ത്രങ്ങൾ കൂടി നടപ്പിലാക്കണം . പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇല്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത്? ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു.

Top