ടോക്കിയോയില്‍ ഡ്രൈവര്‍ ഇല്ലാ ടാക്‌സികള്‍; ഹോണ്ടയും, ജനറല്‍ മോട്ടോഴ്സ് കമ്പനിയും കൈകോര്‍ക്കുന്നു

പ്പാന്റെ തലസ്ഥാന നഗരിയായ ടോക്കിയോയില്‍ ഡ്രൈവര്‍ ഇല്ലാത്ത ഒരു ടാക്‌സികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഹോണ്ടയും, ജനറല്‍ മോട്ടോഴ്സ് കമ്പനിയും മനുഷ്യ ഡ്രൈവര്‍മാരുടെ ആവശ്യമില്ലാതെ റോഡുകളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിവുള്ള സെല്‍ഫ് ഡ്രൈവിംഗ് ക്യാബുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 2026-ഓടെ ജപ്പാനില്‍ ഹോണ്ട സ്വന്തം സെല്‍ഫ് ഡ്രൈവിംഗ് ക്യാബ് സേവനം ആരംഭിക്കുമെന്ന് ഹോണ്ട സസിഇഒ അറിയിച്ചു.

സെല്‍ഫ് ഡ്രൈവ് അല്ലെങ്കില്‍ സ്വയംഭരണ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ജിഎമ്മും അതിന്റെ അനുബന്ധ കമ്പനിയായ ക്രൂയിസ് എല്‍എല്‍സിയുമായി ചേര്‍ന്ന് ഹോണ്ട മോട്ടോര്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. വരും കാലങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ടോക്കിയോയില്‍ ഒരു സാധാരണ കാഴ്ചയായി മാറുമെന്ന് ഹോണ്ട സിഇഒ തോഷിഹിറോ മിബ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2026-ന്റെ തുടക്കത്തില്‍ സെന്‍ട്രല്‍ ടോക്കിയോയില്‍ 500 സെല്‍ഫ്-ഡ്രൈവ് ക്യാബുകള്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. പിന്നാലെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തും.

ഓരോ വാഹനത്തിനും ഒരു ബോക്സി വാന്‍ ലുക്ക് ആയിരിക്കും. ആറ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. കൂടാതെ ഒരു പ്രത്യേക ഡ്രൈവര്‍ സീറ്റോ സ്റ്റിയറിംഗ് വീലോ ഇല്ലാതെ ആയിരിക്കും. എല്ലാത്തിനുമുപരി, വാഹനം നിയന്ത്രിക്കുന്ന ഡ്രൈവര്‍ ഉണ്ടാകില്ല. മനുഷ്യ ടാക്സി ഡ്രൈവര്‍മാരെ തൊഴില്‍രഹിതരാക്കുന്ന സാങ്കേതികവിദ്യയാണ് വരുന്നതെന്ന് ചുരുക്കം. എന്നാല്‍ ക്യാബ് ഡ്രൈവര്‍മാരുടെ കുറവുള്ള ജപ്പാനെപ്പോലുള്ള ഒരു രാജ്യത്ത്, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഇത്രയധികം വികസിക്കുന്നത് നല്ലതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊവിഡ് മാഹാമാരി കാലയളവില്‍ രാജ്യത്തെ ഏകദേശം 10,000ന് മേല്‍ ക്യാബ് ഡ്രൈവര്‍മാര്‍ ഈ ജോലി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തിരഞ്ഞെടുത്തുവെന്നും സ്വയം ഓടിക്കാന്‍ കഴിയുന്ന ക്യാബുകള്‍ക്ക് ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനറല്‍ മോട്ടോഴ്സുമായും ക്രൂയിസുമായും സഹകരിക്കാനുള്ള ഹോണ്ട മോട്ടോറിന്റെ ഈ പദ്ധതി ജപ്പാനിലെ സെല്‍ഫ്-ഡ്രൈവിംഗ് വാഹനങ്ങളുടെയും മൊബിലിറ്റി സൊല്യൂഷനുകളുടെയും വികസനത്തില്‍ ഒരു സുപ്രധാന മുന്നേറ്റം സൂചിപ്പിക്കുന്നു. ഡ്രൈവറില്ലാ റൈഡ് സേവനങ്ങള്‍ വിപണനം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനുള്ള വാഹന നിര്‍മ്മാതാക്കളുടെയും സാങ്കേതിക കമ്പനികളുടെയും തുടര്‍ച്ചയായ ശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു.

Top