ഡ്രൈവറെ അറിഞ്ഞ് യാത്ര ചെയ്യാന്‍ ഡ്രൈവര്‍ പ്രൊഫൈല്‍ ഫീച്ചറുമായ് യൂബര്‍

uber

കൊച്ചി: ആഗോള റൈഡ് ഷെയറിംഗ് മൊബൈല്‍ ആപ്പായ യുബര്‍ ഡ്രൈവര്‍ പ്രൊഫൈല്‍ ഫീച്ചര്‍ അവതരിപ്പിച്ചു.

ഈ ഫീച്ചറിലൂടെ, ഡ്രൈവര്‍ സ്റ്റോറികളും സംഭാഷണങ്ങളും വഴി യാത്രാ അനുഭവം മെച്ചപ്പെടുത്താനാണ് യുബര്‍ ലക്ഷ്യമിടുന്നത്.

ഡ്രൈവര്‍മാരെയും യാത്രക്കാരെയും ഒരു പോലെ വിലമതിക്കുന്നത് മുന്‍നിര്‍ത്തി തമ്മില്‍ കൂടുതല്‍ അറിയാനുള്ള ഒരു രീതി അവതരിപ്പിക്കുകയാണെന്ന് യുബര്‍ ഇന്ത്യ ഹെഡ് ഓഫ് എന്‍ജിനീയറിംഗ് അപൂര്‍വ ദലാല്‍ പറഞ്ഞു.

ഡ്രൈവര്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ, യാത്രക്കാരുമായി മികച്ച സംഭാഷണങ്ങള്‍ നടത്തുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി ഡ്രൈവര്‍ക്ക് ഒരു വിവരാത്മക പ്രൊഫൈല്‍ ലഭ്യമാക്കും.

യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇടയിലുള്ള വിശ്വാസവും അടുപ്പവും വര്‍ധിപ്പിക്കുന്നതില്‍ ഇത് കാര്യമായ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായയും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവര്‍മാര്‍ക്ക് അവര്‍ സംസാരിക്കുന്ന ഭാഷ, ജനനസ്ഥലം, നഗര ശുപാര്‍ശകള്‍, അവരെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്തുകൊണ്ട് പ്രൊഫൈല്‍ ഇഷ്ടാനുസൃതമാക്കാനാകും.

മറുഭാഗത്ത് യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഫോട്ടോയില്‍ സ്പര്‍ശിച്ചുകൊണ്ട് പേരും ലൈസന്‍സ് പ്ലേറ്റ് നമ്പറും മാത്രമല്ല അദ്ദേഹത്തെ സംബന്ധിച്ച വ്യക്തിപരമായ മറ്റ് വസ്തുതകളും മനസിലാക്കാന്‍ സാധിക്കും.

Top