ആലപ്പുഴയിൽ ഓട്ടോറിക്ഷ അപകടത്തിൽ ഡ്രൈവർ മരിച്ചു

accident

ലപ്പുഴ: ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റാൻ കാരണം. ഓട്ടോ ഡ്രൈവർ കോട്ടയം പള്ളം നെടുമ്പറമ്പില്‍ സജീവാണ് മരിച്ചത്.

വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top