ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കേരളത്തിലും; ഇനി കാറിലിരുന്ന് തിയേറ്ററിൽ സിനിമ കാണാം

കൊച്ചി: ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കേരളത്തിലുമെത്തിയിരിക്കുന്നു. ഇതിലൂടെ സിനാമാ പ്രേമികൾക്ക് കോവിഡ് കാലത്ത് തിയേറ്ററിൽ സിനിമ കാണാൻ സാധിക്കാത്തതിന്റെ സങ്കടം മാറുകയാണ്.

ഡ്രൈവ് ഇന്‍ സിനിമാ സൗകര്യത്തിലൂടെ ഇനി സ്വന്തം വാഹനത്തിലിരുന്ന് തിയേറ്ററില്‍ സിനിമ കാണാനുള്ള സൗകര്യം കേരളത്തിലെ സിനിമാ പ്രേമികളിലേക്കും എത്തുകയാണ്.

തുറസ്സായ സ്ഥലത്ത് കാറുകളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം വഴി കൃത്യമായ അകലം പാലിച്ച്‌ വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്ത കാറിലിരുന്ന് സിനിമ കാണാം. സണ്‍ സെറ്റ് സിനിമാ ക്ലബ് ആണ് ഈ അവസരം ഒരുക്കുന്നത്.

കാറിന്റെ സ്പീക്കറിലൂടെ തന്നെ സിനിമയുടെ ഓഡിയോ എത്തും. ടിക്കറ്റ് ഓണ്‍ലൈനായും ബുക്ക് ചെയ്യാം. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കിയിരുന്നു.

ഒക്ടോബര്‍ നാലിനാണ് കൊച്ചിയില്‍ ഉദ്ഘാടന പ്രദര്‍ശനം. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും തിയേറ്റര്‍ ആകുക.

Top