ദൃശ്യം 2 കന്നഡ റീമേക്ക്; ട്രെയിലര്‍ പുറത്തിറങ്ങി

ജീത്തു ജോസഫ്‌ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം 2 വിന്റെ കന്നഡ പതിപ്പ് ട്രെയിലര്‍ റിലീസ് ചെയ്തു. ദൃശ്യ 2 എന്നാണ് ചിത്രത്തിന്റെ പേര്. ദൃശ്യ തെലുങ്കിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്നു. രവിചന്ദ്രന്‍ തന്നെയാണ് നായകനായെത്തുന്നത്.

നവ്യ നായരാണ് മലയാളത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെ എത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും.

2013-ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014-ലാണ് ദൃശ്യ എന്ന പേരില്‍ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി.വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്തത്.

അതേസമയം ദൃശ്യം 2 തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് ആണ് നിര്‍മിച്ചത്.

 

Top