ദൃശ്യം സിനിമ; ചൈനീസ് റീമേക്കുമായി ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’,ട്രെയിലര്‍ പുറത്ത്‌

ലയാള സിനിമകളില്‍ പല സിനിമകളും തെന്നിന്ത്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു മലയാള സിനിമ കൂടി റീമേക്ക് ചെയ്തതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ചൈനീസ് റീമേക്കായ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദൃശ്യം സിനിമയിലെ അതേ രംഗങ്ങള്‍ തന്നെ പുനരാവിഷ്‌കരിച്ചാണ് ചൈനീസ് പതിപ്പും ഒരുക്കിയിരിക്കുന്നത്.

സിനിമയില്‍ വില്ലനായെത്തുന്ന കഥാപാത്രം വരുണ്‍ ഉപയോഗിച്ച മഞ്ഞ കാര്‍ ആയിരുന്നു. അതേ നിറത്തിലെ കാറാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ട്രെയിലറിലില്‍ അഭിനേതാക്കളെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതാദ്യമായാകും മലയാളസിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 20ന് റിലീസിനെത്തും.

Top