Drishyam movie model murder in alappuzha

murder

ആലപ്പുഴ: ആലപ്പുഴയില്‍ ദൃശ്യം സിനിമാ രീതിയില്‍ കൊലപാതകം. തോട്ടിപ്പണിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിനുള്ളില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചു.

ആലപ്പുഴയില്‍ ഹരിപ്പാടിനു സമീപം തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.

പണിക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് കെട്ടിടം പണിക്കായി കൂട്ടിയിട്ടിരുന്ന മണല്‍കൂനയില്‍ മൃതദേഹം ഒളിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, ഇതു പൂര്‍ണമായും വിജയിച്ചില്ല.

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് മണല്‍കൂനയ്ക്കുള്ളില്‍ നിന്ന് രണ്ടു കാലുകള്‍ പുറത്തേക്ക് നീണ്ടു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് ആളുകള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വന്നു മണ്ണു മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ടത് ആരാണെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top