നിഗൂഢതകൾ തുടരുന്നു ദൃശ്യം2 ട്രെയ്‌ലർ റിലീസ് ഉടൻ

നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു.

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം2. 2020ൽ ഏറ്റവും കൂടുതൽ ചർച്ചായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിന്റെ വൻ വിജയം രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ദൃശ്യം2 നെ കുറിച്ചുള്ള നിർണ്ണായക വിവരം പുറത്തു വരുകയാണ്. സിനിമയുടെ റിലീസിങ്ങ് തീയതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേയ്ക്കാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തെത്തും.

100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

Top