ദൃശ്യം 2 ഈ മാസം 19ന് ആമസോണ്‍ പ്രൈമിലെത്തും 

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഈ മാസം 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവത്തകർ. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ എട്ടിന് പുറത്തിറക്കുമെന്ന് ആമസോണ്‍ പ്രൈം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ആമസോണ്‍ പ്രൈമിലൂടെയായിരിക്കുമെന്ന് പുതുവത്സരദിനത്തിലായിരുന്നു അറിയിച്ചത്.

കൊച്ചിയിലും തൊടുപുഴയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.

Top