തുടര്‍പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് ആശ്വാസമായി ദൃശ്യം -2

തുടര്‍പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് വലിയ ആശ്വാസമായിരിക്കുകയാണ് അജയ് ദേവ്ഗന്‍ നായകനായ ‘ദൃശ്യം -2’. ജീത്തുജോസഫിന്റെ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക്.പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചതന്നെ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ‘ദൃശ്യം 2’ പോലെ മൂന്നോ നാലോ സിനിമകള്‍കൂടി ഉണ്ടായാലേ ബോളിവുഡിന് സ്തംഭനാവസ്ഥയെ അതിജീവിക്കാന്‍ കഴിയൂവെന്നാണ് വിജയാഘോഷത്തിനിടെ അജയ് ദേവ്ഗന്‍ പറഞ്ഞത്.

”ആളുകളെ രസിപ്പിക്കുന്ന സിനിമ ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. രണ്ട് രണ്ടരമണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തണം. അതിന് ബുദ്ധിമാന്മാരായ പ്രേക്ഷകരുടെ മുന്നിലേക്ക് എന്തെങ്കിലും വിഡ്ഢിത്തം ഇട്ടുകൊടുത്തിട്ട് കാര്യമില്ല. എന്തെങ്കിലും പുതുമ അവര്‍ക്ക് തോന്നണം”-ദേവ്ഗന്‍ പറയുന്നു.

 

Top