മോസ്റ്റ് പോപ്പുലര്‍ സിനിമാ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടി ദൃശ്യം 2

ഐ.എം.ഡി.ബി റേറ്റിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയുമായി ജിത്തു ജോസഫ് ചിത്രം ദൃശ്യം 2. സിനിമകളുടേയും വെബ് സീരീസുകളുടേയും ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐ.എം.ഡി.ബിയുടെ റേറ്റിങില്‍ 8.8 നേടിയാണ് ദൃശ്യം 2 ആദ്യ പത്തിലെത്തിയത്.

പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്.ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് എന്നീ സിനിമകൾക്കൊപ്പമാണ് ദൃശ്യം രണ്ടും പട്ടികയില്‍ ഇടംപിടിച്ചത്.

ഫെബ്രുവരി 19ന്  ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ദൃശ്യം 2 സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആണ്.സ്പപൈഡര്‍മാന്‍ സീരീസസിലെ പുതിയ സിനിമയായ ‘സ്പൈഡര്‍മാന്‍; നോ വേ ഹോം’ പട്ടികയില്‍ ദൃശ്യത്തിനും പിറകിലാണ്.

Top