മദ്യപിച്ച് വഴക്കിനൊടുവില്‍ മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തി

man kills friend

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. മദ്യപിച്ചുളള വഴക്കിനൊടുവിലാണ് ഒറ്റപ്പാലം നഗറിലെ പ്രേംകുമാര്‍ അടിയേറ്റ് മരിച്ചത്. ഇയാളെ ആക്രമിച്ച സുഹൃത്ത് സുബ്രഹ്മണ്യനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറിന്റെ വീട്ടില്‍ ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തര്‍ക്കത്തിനൊടുവില്‍ മരത്തടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അടിയേറ്റ പ്രേംകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ആത്മഹത്യയ്ക്ക് സുബ്രഹ്മണ്യന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

Top