ഹൈദരാബാദിൽ കടത്താന്‍ ശ്രമിച്ച 65.96 ലക്ഷം രൂപയുടെ പാരിസ് ബ്രാന്‍ഡ് സിഗരറ്റ് പിടിച്ചെടുത്തു

ഹൈദരാബാദ് : ഹൈദരാബാദിൽ നിന്ന് 65.96 ലക്ഷം രൂപയുടെ പാരിസ് ബ്രാന്‍ഡ് സിഗരറ്റ് പിടികൂടി.

ഹൈദരാബാദ് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കച്ചേഗുട റെയില്‍വേ സറ്റേഷനില്‍ നിന്നാണ് ട്രെയിനിൽ കടത്താൻ ശ്രമിച്ച സിഗരറ്റ് പിടിച്ചെടുത്തത്.

സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ സിഗരറ്റ് കടത്താനായിരുന്നു ശ്രമം. 132 പെട്ടികളിലായി 65.95 ലക്ഷം വിലവരുന്ന സിഗരറ്റുകളാണ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചു വരുകയാണെന്ന് അധികൃതർ അറിയിച്ചു.

മ്യാന്‍മറില്‍ നിന്നും കടത്തികൊണ്ടുവന്നതാകാം സിഗരറ്റ് എന്നാണ് ഇന്റലിജൻസിന്റെ പ്രാഥമിക നിഗമനം.

Top