മുണ്ട് മടക്കികുത്തും, ചിലപ്പോള്‍ നോബല്‍ സമ്മാനവും വാങ്ങും; മാസ്സായി അഭിജിത്ത് ബാനര്‍ജി

ന്ത്യക്കാരുടെ മുണ്ടുടുക്കല്‍ വിദേശ രാജ്യങ്ങളില്‍ അത്ര ജനപ്രീതിയുള്ള കാര്യമല്ല. അതുകൊണ്ട് തന്നെയാണ് വിദേശത്തേക്ക് പോകുമ്പോള്‍ മുണ്ടുടുക്കുന്നവര്‍ കൂടി പാന്റിലേക്ക് കൂടുമാറുന്നത്. എന്നാല്‍ മുണ്ട് മടക്കിക്കുത്താന്‍ മാത്രമല്ല നോബല്‍ സമ്മാനം വാങ്ങാന്‍ പോകുമ്പോഴും ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് ബാനര്‍ജി.

ഭാര്യയും, സാമ്പത്തിക വിദഗ്ധയുമായ എസ്‌തെര്‍ ഡഫലോയും, സഹ ഇക്കണോമിസ്റ്റ് മൈക്കിള്‍ ക്രെമ്മറും ഓസ്ലോയില്‍ നടന്ന ഇക്കണോമിക്‌സിലെ നോബല്‍ സമ്മാനം സ്വീകരിക്കാനെത്തി. ആഗോള തലത്തിലെ ദാരിദ്ര്യം ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇവര്‍ക്ക് 2019ലെ നോബല്‍ സാമ്പത്തിക പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രരീതിയായ മുണ്ടുടുത്താണ് ബാനര്‍ജി വേദിയിലെത്തിയത്. ഡഫലോ നീല സാരിയും അണിഞ്ഞും. ക്രെമ്മര്‍ സ്യൂട്ട് അണിഞ്ഞുമാണ് സമ്മാനം സ്വീകരിച്ചത്. അമര്‍ത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ബാനര്‍ജി. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ പഠിച്ചിറങ്ങിയ അദ്ദേഹം ഡല്‍ഹി ജെഎന്‍യുവില്‍ നിന്നാണ് ഇക്കണോമിക്‌സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കി.

1988ല്‍ ഹാര്‍വാര്‍ഡില്‍ നിന്ന് ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി. രബീന്ദ്രനാഥ് ടാഗോറും, അമര്‍ത്യാ സെന്നും ബാനര്‍ജിക്ക് മുന്‍പ് നോബല്‍ നേടിയ ബംഗാളികളാണ്. ടാഗോറിന് നോബല്‍ വാങ്ങാന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, സെന്‍ സ്യൂട്ട് അണിഞ്ഞാണ് നോബല്‍ വാങ്ങിയത്. ബാനര്‍ജി പക്ഷെ തനി ഇന്ത്യന്‍ സ്‌റ്റൈലിലാണ് നോബല്‍ വാങ്ങിയത്.

Top