ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രതിരോധ സേനകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.ഇതോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിക്കും.

പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. എയര്‍ ടു എയര്‍ മിസൈലായ അസ്ത്രയുടെ ദൂരപരിധി 70 കിലോമീറ്ററില്‍ അധികമാണ്. ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താന്‍ അസ്ത്ര കൊണ്ട് സാധിക്കും.

Top