കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം

drawned

ആലപ്പുഴ : കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ മുഹമ്മ സ്വദേശികളായ നബിന്‍(17), ജിയോ(14) എന്നിവരാണ് മരിച്ചത്.

നബിന്റെ സഹോദരന്റെ ആദ്യ കുര്‍ബാന കഴിഞ്ഞ് ഉച്ചയോടെ മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top