സച്ചിനെ പിന്നിലാക്കി ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്‌

ന്യൂഡല്‍ഹി: ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. പ്രശസ്ത ക്രിക്കറ്റ് മാഗസിനായ വിസ്ഡന്‍ സംഘടിപ്പിച്ച ഫെയ്‌സ്ബുക് വോട്ടെടുപ്പിലാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്നിലാക്കി രാഹുല്‍ ദ്രാവിഡ് മുന്നേറിയത്.

11,400 പേര്‍ പങ്കെടുത്ത വോട്ടിങ്ങില്‍ 52% പേരുടെ പിന്തുണയുമായാണ് ദ്രാവിഡ് ഒന്നാമതെത്തിയത്.

സച്ചിന് 48% വോട്ട് ലഭിച്ചു. സുനില്‍ ഗാവസ്‌കര്‍ മൂന്നാമതും വിരാട് കോലി നാലാമതുമായി. 16 താരങ്ങളാണു പട്ടികയിലുണ്ടായിരുന്നത്. 164 ടെസ്റ്റുകളില്‍നിന്നായി 13,288 റണ്‍സാണു ദ്രാവിഡിന്റെ സമ്പാദ്യം. ശരാശരി: 52.31. 200 ടെസ്റ്റുകളില്‍നിന്നു സച്ചിന്‍ നേടിയത് 15,921 റണ്‍സ്. ശരാശരി: 53.78.

Top