സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് ദ്രൗപതി മുർമു

ദില്ലി: സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂര്‍ വ്യോമയാനത്താവളത്തില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചത്. മൂന്ന് ദിവസത്തെ അസം സന്ദർശത്തിനായി എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 2009 ൽ രാഷ്ട്രപതി പ്രതിഭ പാട്ടീലും സുഖോയ് യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. 20 മിനിറ്റം നേരം 800 കിലോമീറ്റർ വേഗതയിലായിരുന്നു അന്നത്തെ പ്രതിഭ പാട്ടിലീന്റെ യാത്ര.

ഇത് ആദ്യമായിട്ടാണ് അസമിലെ തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യൻ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലുള്ള വ്യോമത്താവളമാണ് തേസ്പൂര്‍. റഷ്യൻ നിര്‍മിത ഇരട്ട എ‍ഞ്ചിനുള്ള എയര്‍ക്രാഫ്റ്റാണ് സുഖോയ് യുദ്ധവിമാനം. ബാലാകോട്ട് ആക്രമണത്തിലടക്കം സുഖോയ് യുദ്ധവിമാനം ഉപയോഗിച്ചിട്ടുണ്ട്. നിലവില്‍ 252 സുഖോയ് വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. മണിക്കൂറില്‍ 2100 കിലോമീറ്ററാണ് വേഗത.

എപിജെ അബ്ദുള്‍കലാം, പ്രതിഭ പട്ടീല്‍, രാംനാഥ് കോവിന്ദ് എന്നിവരാണ് യുദ്ധവിമാനത്തില്‍ പറന്ന മറ്റ് രാഷ്ട്രപതിമാര്‍.

Top