ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ തുടങ്ങിയവർ നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ പങ്കെടുക്കും. എല്ലാ എൻഡിഎ സഖ്യകക്ഷികളോടും പത്രികാ സമർപ്പണ വേളയിൽ സംബന്ധിക്കാൻ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

നാമനിർദേശപത്രിക സമർപ്പിക്കാനായി ഒഡീഷയിൽ നിന്നും ഇന്നലെ ദ്രൗപദി മുർമു ഡൽഹിയിലെത്തിയിരുന്നു. കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയുടെ വസതിയിൽ വെച്ചായിരുന്നു നോമിനേഷനുമായി ബന്ധപ്പെട്ട പേപ്പറുകൾ തയ്യാറാക്കിയത്. നാമനിർദേശപത്രികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ തുടങ്ങിയവർ പിന്താങ്ങുന്നുണ്ട്.

Top