വരള്‍ച്ചയില്‍ മറാത്തവാഡയ്ക്ക് കൈത്താങ്ങ്; മഹാരാഷ്ട്ര മെകോരത്തുമായി കൈകോര്‍ക്കുന്നു

marathwada

മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മറാത്തവാഡയ്ക്കായ് മഹാരാഷ്ട്ര ഇസ്രയേല്‍ ദേശീയ ജലകമ്പനിയായ മെകോരോത്തുമായി കൈക്കോര്‍ക്കുന്നു. ഇതു സംബന്ധിച്ച് ബുധനാഴ്ച മഗാരാഷ്ട്ര ജീവന്‍ പ്രതികരണ്‍ അംഗവും സെക്രട്ടറിയുമായ വികാസ് രസ്‌തോഗി മെകോരോത്ത് കമ്പനിയുടെ ചെയര്‍മാനായ മോര്‍ദേച്ചായിയുമായി കരാറില്‍ ഒപ്പുവെച്ചു.

ഇസ്രയേലില്‍ കടുത്ത വരള്‍ച്ച നേരിടാറുണ്ട്. നീണ്ട എണ്‍പതു വര്‍ഷങ്ങളോളം വെള്ളം കിട്ടാതിരുന്നിട്ടുണ്ട്. അങ്ങനെയാണ് ഇത്തരം ഒരു സംവിധാനം ആരംഭിച്ചതെന്ന് മെകോരോത്തിന്റെ ഇന്ത്യയിലെ പ്രതിനിധി റോമിയേല്‍ സാമുവേല്‍ അറിയിച്ചു.

ഇസ്രയേലിലെ ജനതയ്ക്ക് വെള്ളം എത്തിച്ചു നല്‍കുന്നതില്‍ പൂര്‍ണ വിജയം കൈവരിച്ചതിനു ശേഷമാണ് ലോകത്തില്‍ മുഴുവന്‍ വെള്ളം ലഭ്യമാക്കുക എന്ന തീരുമാനത്തില്‍ കമ്പനി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രൊജക്ടില്‍ സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top