സിനിമയിലല്ല . . ഇത് നടന്ന സംഭവം . . പറന്നുയർന്ന് ബൊലേറോ ജീപ്പ് !

Bolero

മുംബൈ: ജലവിതരണപൈപ്പ് പൊട്ടിയുണ്ടായ ജലപ്രവാഹത്തിന്റെ ശക്തിയില്‍ വാഹനം വായുവില്‍ ഉയര്‍ന്നു പൊങ്ങി. നോര്‍ത്ത് വെസ്റ്റ് മുംബൈയിലെ ബോറിവാലിയിലാണ് രാത്രി പൈപ്പ് പൊട്ടിത്തെറിച്ചത്. ഇതിന്റെ ശക്തിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പത്ത് അടിയോളം ഉയര്‍ന്ന് പൊങ്ങി.

പൈപ്പ് പൊട്ടി വഴിയാകെ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. ഓടകള്‍ നിറഞ്ഞതോടെ മാലിന്യങ്ങളും വഴിയാകെ നിറഞ്ഞു. ഇതിനിടെയാണ് പൈപ്പില്‍ നിന്ന് അതിശക്തമായ ജലപ്രവാഹം മുകളിലേക്ക് വന്നത്.

മഹീന്ദ്ര ബൊലേറോ വായുവില്‍ ഉയര്‍ന്ന് പൊങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിനു പിന്നാലെ വാട്ടര്‍ അതോറിറ്റി പൊട്ടിയ പൈപ്പ് അടച്ചതായാണ് വിവരം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്.

Top