ത്രികക്ഷി സഖ്യത്തിന്റെ ഹർജി നാളെ പരിഗണിക്കും ;സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിനാളെ രാവിലെ പരിഗണിക്കും. നാളെ രാവിലെ 11.30ന് വാദം കേള്‍ക്കുമെന്നാണ് വിവരം. അതേസമയം ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്ന കാര്യം അറിവായിട്ടില്ല.

ഹര്‍ജി നല്‍കിയതിന് പിന്നാലെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാലയെ സുപ്രീംകോടതിയില്‍ തടഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്തും പൊലീസും തമ്മില്‍ വാക്കേറ്റമായി.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനെതിരെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവര്‍ സംയുക്തമായി സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ ചീഫ് ജസ്റ്റിസ് ഡല്‍ഹിക്കു പുറത്താണ്. കുടുംബസമേതം തിരുപ്പതിയിലെത്തിയ ചീഫ് ജസ്റ്റിസ് നാളയേ മടങ്ങൂ.

Top