മോഹന്‍ലാലിന്റെ ഡ്രാമ നവംബര്‍ 1ന് തിയേറ്ററുകളിലെത്തും

drama

മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഡ്രാമയുടെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഈ മാസം റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. നവംബര്‍ 1ന് കേരള പിറവി ദിനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.

വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം നടന്നത്.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാശരത്, അരുന്ധതി നാഗ് ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top