ഓണത്തിന് ‘ഡ്രാമ’യില്ല; ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി

drama

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ഡ്രാമയുടെ റിലീസ് തിയതി മാറ്റി. ഓണത്തിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ പതിനാലിലേക്ക് മാറ്റി. ഭൂരിഭാഗം രംഗങ്ങളും ലണ്ടനില്‍ ചിത്രീകരിച്ച ഡ്രാമയുടെ അവസാനഘട്ട ചിത്രീകരണം ഇന്ന് കോഴിക്കോട് പൂര്‍ത്തിയാകും.

വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top