ഡ്രാമയുടെ പുതിയ പോസ്റ്ററില്‍ മോഹന്‍ലാലും ബൈജുവും

മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലും ബൈജുവുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകളിലെല്ലാം മോഹന്‍ലാല്‍ സ്‌റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് റിലീസിനെത്തുന്നത്.

വര്‍ണചിത്ര, ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top