ഡ്രാമയില്‍ സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഡ്രാമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. പോസ്റ്ററുകളിലെ പോലെ സ്‌റ്റൈലിഷ് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവംബര്‍ 1നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top