ഡ്രാമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്; ചിത്രം നവംബര്‍ 1ന് തിയേറ്ററുകളിലേക്ക്

മോഹന്‍ലാല്‍ ചിത്രം ഡ്രാമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ്. നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കേരളത്തില്‍ 250 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോമഡി എന്റര്‍ടെയ്‌നറായ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ആണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ കോമഡി വേഷം കൈകാര്യം ചെയ്യുന്നത്.

രാജശേഖരന്‍ അക രാജു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രേഖ എന്ന കഥാപാത്രമായി ആശ ശരത് മോഹന്‍ലാലിന്റെ ഭാര്യാവേഷവും കൈകാര്യം ചെയ്യുന്നു. അരുന്തതി നാഗ്, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, കനിഹ, സുബി സുരേഷ്, രഞ്ജി പണിക്കര്‍, ശാലിന്‍ സോയ, ടിനി ടോം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ്, വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസറും മഹാ സുബൈറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top