മോഹന്‍ലാലും രഞ്ജിത്തും ഒരുമിയ്ക്കുന്ന ‘ഡ്രാമ’; ആഗസ്റ്റ് 24ന് തിയേറ്ററുകളിലേയ്ക്ക്

drama

രു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിയ്ക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ. ചിത്രം ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും. ഡ്രാമയുടെ ടീസര്‍ നാളെ രാവിലെ പത്തുമണിക്ക് പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്.നിരഞ്ജന്‍ മണിയന്‍പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ എന്നിവരെ കൂടാതെ മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തും.

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top