നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍ അന്തരിച്ചു

കോട്ടയം: നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

1938 കോട്ടയം ചെമ്മനത്തുകര തുരുത്തിക്കര വീട്ടില്‍ ആണ് ജനനം. അനായാസമായ സംഭാഷണശൈലികൊണ്ട് നാടക രംഗത്തെ വ്യത്യസ്ഥമായ സാന്നിധ്യമായിരുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യനാടകമായ ഡോക്ടറില്‍ പ്രധാന കഥാപാത്രമായ ഡോക്ടറുടെ വേഷത്തിലായിരുന്നു നാടകരംഗത്തെത്തിയിത്. പിന്നീട് ഒ. മാധവന്‍, പി.ജെ. ആന്റണി, തിലകന്‍, കെ.പി. ഉമ്മര്‍, മണവാളന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം നാടകരംഗത്ത് സജീവമായി.

കായംകുളം പീപ്പിള്‍സ്, ആറ്റിങ്ങല്‍ ദേശാഭിമാനി, കോട്ടയം നാഷണല്‍, വൈക്കം ഗീതാഞ്ജലി, തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് വൈക്കം കേന്ദ്രമാക്കി മാളവിക തിയറ്റേഴ്‌സ് ആരംഭിച്ചു. ആദ്യനാടകമായ ‘വെളിച്ചമേ നയിച്ചാലും’ മുതല്‍ നാല്‍പ്പതോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.

Top