ഡോ. വന്ദന കൊലക്കേസ്: ‘ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ’വെന്ന് പ്രതി സന്ദീപ്

കോട്ടയം : ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങള്‍ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. തെളിവെടുപ്പ് സമയത്ത് നിര്‍ണായക മൊഴികള്‍ പ്രതിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ എന്ന് മൊഴി നല്‍കി. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴിയില്‍ പറയുന്നു.

Top