പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്‍റെ പിതാവെന്നും അറിയപ്പെടുന്ന ഡോ എൻ ആർ മാധവമേനോൻ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

നാഷണല്‍ ലോ സ്കൂളിന്റെയും നാഷണല്‍ ലോ അക്കാദമിയുടേയും സ്ഥാപക ഡയറക്ടറായിരുന്നു. ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍. ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിന്റെ വൈസ് ചാൻസലറായും പ്രവര്‍ത്തിച്ചു.

Top