ഡോ.എം.കെ ജയരാജ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ.എം.കെ ജയരാജിനെ നിയമിച്ചു. നിലവില്‍ കുസാറ്റില്‍ പ്രൊഫസറാണ് ഡോ.എംകെ ജയരാജ്. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മൂന്ന് പേരുടെ പട്ടികയാണ് ഗവര്‍ണറുടെ പരിഗണയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍ പട്ടികയിലെ ആദ്യത്തെ പേര് ഡോ.കെഎം സീതിയുടേതായിരുന്നു. എന്നാല്‍ ഈ പേര് ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഡോ. കെ എം സീതിക്ക് പ്രായപരിധി പിന്നിട്ടതിനാലാണ് ഗവര്‍ണര്‍ പേര് തള്ളിയത്. പട്ടികയിലെ മൂന്നാമനാണ് ഡോ.എം.കെ.ജയരാജ്.

2019 നവംബറിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി കഴിഞ്ഞത്. സര്‍വ്വകലാശാല നിയമപ്രകാരം കാലാവധി കഴിയുന്നതിന് 6 മാസം മുന്‍പ് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. നിയമനത്തിനായി രൂപീകരിച്ച സെര്‍ച്ച് കമ്മറ്റി മെയ് മാസം 18നാണ് അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്.

Top