മലേഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഹാതീര്‍ മുഹമ്മദിന് അട്ടിമറി വിജയം

കോലാലംപുര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് അട്ടിമറി വിജയം നേടി. മഹാതീറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ‘പതാകന്‍ ഹാരപന്‍’ 115 സീറ്റുകള്‍ നേടി. 222 അംഗ പാര്‍ലമെന്റില്‍ 115 സീറ്റുകള്‍ നേടി. ഇതോടെ മഹാതീര്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാകും.

സ്വാതന്ത്ര്യം കിട്ടിയ 1957 മുതല്‍ ഇന്നുവരെ ഒരേ ഭരണം നിലനില്‍ക്കുന്ന മലേഷ്യയില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ അതു വന്‍ രാഷ്ട്രീയ അട്ടിമറിയാകും. ഭരണസഖ്യത്തിനു പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടു. തങ്ങള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു മഹാതീര്‍ അവകാശപ്പെട്ടു.

Top