ഡോ. യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ്

ഖത്തർ: ആഗോള മുസ്‍ലിം പണ്ഡിത സഭാ അധ്യക്ഷനും, ലോക പ്രശസ്ത ഇസ്‍ലാമിക പണ്ഡിതനുമായ ഷെയ്ഖ് യൂസുഫ് അല്‍ ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു.  അദ്ദേഹത്തിന്റെ തന്നെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു.

തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന ആവശ്യവും ട്വിറ്റര്‍ പേജിലൂടെ നല്‍കിയിട്ടുണ്ട്. ദീര്‍ഘ കാലമായി ഖത്തറിലാണ് ഖറദാവി താമസിക്കുന്നത്.

 

Top