ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കണം; അലഹബാദ് ഹൈക്കോടതി

kafeel1

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ദേശസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവായി. അലഹബാദ് ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ദേശസുരക്ഷാ നിയമം ചുമത്തിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

ജനുവരി 29ന് രാത്രി ഏറെ വൈകി മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണു കഫീല്‍ ഖാന്‍ അറസ്റ്റിലായത്. യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ അഭ്യര്‍ഥന പ്രകാരം മുംബൈ പൊലീസ് കഫീല്‍ ഖാനെ അറസ്റ്റു ചെയ്ത് കൈമാറുകയായിരുന്നു. ഫെബ്രുവരി 13ന് ഇദ്ദേഹത്തിന്റെ മേല്‍ ദേശസുരക്ഷ നിയമം ചുമത്തി.

Top