സ്ത്രീ ജീവിതത്തെ വരച്ചുകാട്ടുന്ന ഹ്രസ്വ ചിത്രം ‘ഹോളി കൗ’ റിലീസിനൊരുങ്ങുന്നു

നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ഹ്രസ്വ ചിത്രം ‘ഹോളി കൗ’ റിലീസിനൊരുങ്ങുന്നു. ചലച്ചിത്ര പ്രവര്‍ത്തകയും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ. ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം ഈ മാസം 5 നാണ് റിലീസ് ചെയ്യുന്നത്. ദൈവിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ബിജു കെ ആര്‍ ആണ് ഹോളി കൗവ് നിര്‍മ്മിച്ചിരിക്കുന്നത്.

ഡോ. ജാനറ്റ് തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ഹോളി കൗവിന്റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്റെ ആത്മാവിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു.

റെഡ് കാര്‍പ്പെറ്റ്, ദി ഡേ റിപ്പീറ്റ്‌സ്, ഗ്രീന്‍ ഗ്ര്യൂ , ഹൊറര്‍ ഡോക്യുമെന്ററിയായ രാമേശ്വരി, വിന്‍ഡോ ട്വന്റി 20 എന്നീ ഡോക്യുമെന്ററികളും ജാനറ്റ് ഒരുക്കിയ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

 

Top