ഭയത്തിന്റെ അടിമകളായ എല്ലാ കലാകാരന്മാരെയും ഓര്‍ത്ത് സഹതാപം മാത്രം; ഡോ ബിജു

biju

മ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജു. ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന നടികളെയും നടന്മാരെയും ഓര്‍ത്ത് സഹതാപം മാത്രമാണെന്നാണ് ബിജു പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജുവിന്റെ പ്രതികരണം.

‘ഭാവിയിലെങ്കിലും സിനിമയുടെ ഗ്ലാമര്‍ നോക്കിയല്ല മറിച്ച് രാഷ്ട്രീയ സാമൂഹ്യ ബോധ്യമുള്ള കലാകാരന്മാരെ മാത്രമേ ജനപ്രതിനിധികള്‍ ആക്കാനായി തിരഞ്ഞെടുക്കാവൂ എന്ന ഒരു മിനിമം രാഷ്ട്രീയ ബോധം എങ്കിലും ഇവിടുത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകുമോ… ഈ സാമൂഹ്യ വിരുദ്ധ സംഘടനയിലെ പ്രധാനികളെ ‘താരങ്ങള്‍’ എന്ന അനാവശ്യ ഗ്ലാമറിന്റെ എഴുന്നള്ളിപ്പില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കുന്നതും സര്‍ക്കാര്‍ ചടങ്ങുകളില്‍ വിശിഷ്ട അതിഥികളായി ക്ഷണിക്കുന്നതും ഒഴിവാക്കാനുള്ള സാംസ്‌കാരിക ബോധം സര്‍ക്കാര്‍ പ്രകടിപ്പിക്കുമോ’ എന്നും ഡോ ബിജു ചോദിക്കുന്നു.

താരങ്ങളും സംവിധായകരും ഒന്നുമില്ലെങ്കിലും ഇല്ലാതായാലും സിനിമയ്ക്ക് പ്രത്യേകിച്ച് ഒന്നും സംഭിവിക്കാനില്ല എന്നും ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമകള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും എന്ന വസ്തുത മനസ്സിലാക്കി ഈ അമിത താര ആരാധന ഒഴിവാക്കാനുള്ള സാമാന്യ ബോധം ഓരോ മലയാളിക്കും, മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

Top