ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും ഒക്കെ തീരുമാനിക്കും; ഡോ ബിജു

biju

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷങ്ങളും വിവാദങ്ങളും കത്തിനില്‍ക്കേ ശബരിമല തന്ത്രിയെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ നട അടച്ച് താക്കോല്‍ ഏല്‍പ്പിക്കുമെന്ന് തന്ത്രി പറഞ്ഞിരുന്നു. അതായത്, ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയുമൊക്കെയാണ് തീരുമാനിക്കുന്നതെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയിൽ യുവതികൾ കയറിയാൽ ആചാര ലംഘനം ആകുമെന്നതിനാൽ അങ്ങനെ വന്നാൽ നട അടച്ചു താക്കോൽ ഏൽപ്പിക്കും എന്ന് തന്ത്രിയും പന്തളം കുടുംബവും..അപ്പോൾ കാര്യങ്ങൾ വ്യക്തമായല്ലോ…കോടതി, സർക്കാർ, എല്ലാവരും ഗോ ടു യുവർ ക്ലാസ്സസ്… ശബരിമലയിൽ നിങ്ങൾക്കാർക്കും യാതൊരു കാര്യവുമില്ല… അവകാശവുമില്ല എന്ന് വ്യക്തമായല്ലോ… ശബരിമല രാജ്യത്ത് കാര്യങ്ങൾ രാജാവും തന്ത്രിയും ഒക്കെ തീരുമാനിക്കും…കോടതിയും സർക്കാരും ഒക്കെ വേറെ രാജ്യം…..മനസ്സിലായല്ലോ..

Top