വ്യക്തി താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി സാംസ്‌കാരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്ഥാനങ്ങള്‍;ഡോ ബിജു

biju

സിനിമ വ്യവസായ രംഗത്ത് നിലവിലുള്ള എല്ലാ സംഘടനകളും ജനാധിപത്യപരമല്ലാതെ, വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നില കൊള്ളുന്ന സാമൂഹിക പ്രതിബദ്ധതയോ സാംസ്‌കാരികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രസ്ഥാനങ്ങള്‍ ആണെന്ന് സംവിധായകന്‍ ഡോ. ബിജു.

എന്തുകൊണ്ട് സിനിമയുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ല. സിനിമാ രജിസ്‌ട്രേഷന്‍ പോലെയുള്ള കാര്യങ്ങള്‍ തന്നിഷ്ടം പോലെ നടത്താന്‍ ഒരു സ്വകാര്യ സംഘടനയെ ഇനിയും അനുവദിക്കേണ്ടതുണ്ടോ എന്നും ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കെ എസ് എഫ് ഡി സി യോ ചലച്ചിത്ര അക്കാദമിയോ അടിയന്തിരമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top