ഡോ. ബി.ആര്‍ അംബേദ്കറുടെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

മുംബൈ: ഡോ. ബി.ആര്‍ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.മുംബൈ ദദാറിലുള്ള രാജഗൃഹം വസതിക്ക് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

വീടിന് മുന്നിലെ ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സിസിടിവി ക്യാമറയും അജ്ഞാതസംഘം നശിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.


സംഭവത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അപലപിച്ചു. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മന്ത്രിമാരായ ജയന്ത് പാട്ടീല്‍, ധനഞ്ജയ മുണ്ടെ എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബീംറാവു അംബേദ്കറും ആവശ്യപ്പെട്ടു. സമാധാനത്തിന് ആഹ്വാനം ചെയ്ത് വഞ്ചിത് ബഹുജന്‍ അഘാഡി പാര്‍ട്ടിയും രംഗത്തെത്തി.

Top