തെക്കന്‍ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം

സോള്‍: തെക്കന്‍ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചു. സോളിലെ ഇട്ടാവ നഗരത്തിലാണ് ദുരന്തം. പലര്‍ക്കും ശ്വാസതടസവും ഹൃദയസ്‍തംഭനവും ഉണ്ടാവുകയായിരുന്നു. ആഘോഷത്തിന് ഇടയിൽ ചെറിയ തെരുവിലൂടെ ഒരു വലിയ ജനക്കൂട്ടം തള്ളിക്കയറിയതിനെ തുടർന്നാണ് ദുരന്തമുണ്ടായത്.

സോളിലെ പ്രശസ്തമായ നൈറ്റ് ലൈഫ് നഗരമാണ് ഇട്ടാവ. ഹൃദയസ്തംഭനം അനുഭവപ്പെട്ട് ഏകദേശം 81 പേർക്ക് CPR ലഭിച്ചുവെന്നാണ് അവിടെ ഉണ്ടായിരുന്ന ഒരാൾ ട്വീറ്റ് ചെയ്തത്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 അത്യാഹിത പ്രവർത്തകർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Top