സ്ത്രീധനത്തെ ചൊല്ലി അരുംകൊല; യുവതിയെ തല്ലിക്കൊന്നത് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന്

ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു.

ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

യുവതി മരിക്കുന്നത് വരെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചിരിക്കുകയാണെന്നും കൂടുതല്‍ നടപടികള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Top