സ്ത്രീധന പീഡനം; യുവതിയെ ഭർത്താവും ബന്ധുവും ബലാത്സം​ഗം ചെയ്തു

ഗോണ്ട: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്തു. പിന്നീട് ഭർത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി ലഭിച്ചു. ഭർത്താവ് നിരന്തരം സ്ത്രീധനം ആവശ്യപ്പെടാറുണ്ടെന്നും അതിന്റെ പേരിൽ തന്നെ മർദ്ദിക്കാറുണ്ടെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ബന്ധുവിനായി തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

മർദ്ദനത്തെത്തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. ചൊവ്വാഴ്ച, ഭർത്താവും ബന്ധുവും യുവതി താമസിക്കുന്ന വീട്ടിലേക്ക് പോവുകയും , ആരുമില്ലാത്ത സമയം നോക്കി യുവതിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഭർത്താവ് യുവതിയെ മർദിക്കുകയും വിവാഹ മോചനത്തിനായി ‘മുത്തലാഖ്’ ചൊല്ലുകയും ചെയ്തു. ഒളിവിൽ പോയ ബന്ധുവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top