സ്ത്രീധന തര്‍ക്കം ; കമിതാക്കള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു, പെണ്‍കുട്ടി മരിച്ചു

ഗാസിയാബാദ്: സ്ത്രീധന തര്‍ക്കം മൂലം വിവാഹം മാറ്റിയതിനെ തുടര്‍ന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൂജ സള്‍ഫസ് ടാബ്ലറ്റുകള്‍ അധികമായി കഴിക്കുകയായിരുന്നു. സുബോധ് തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്.

ഹോട്ടല്‍ അധികൃതര്‍ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Top