ചെറിയ മനുഷ്യരുടെ കഥ പറയുന്ന ഹോളിവുഡ് ചിത്രം ‘ഡൗണ്‍ സൈസിംഗ്’ അടുത്തമാസം 22ന് തിയേറ്ററുകളില്‍ എത്തുന്നു.
അലക്‌സാണ്ടര്‍ പെയിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ചെറിയ മനുഷ്യരുടെ വലിയ ലോകമാണ് പറയുന്നത്.
മാറ്റ് ഡോമോനും, ക്രിസ്റ്റീന്‍ വീഗുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജനപെരുപ്പം മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി നോര്‍വീജിയന്‍ ശാസ്ത്രജ്ഞര്‍ അഞ്ച് ഇഞ്ച് വലുപ്പത്തില്‍ മനുഷ്യരെ ചെറുതാക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡൗണ്‍ സൈസിംഗ് പ്രദര്‍ശിപ്പിച്ചു.
ഹോളിവുഡ് ആരാധകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റീലീസ് കാത്തിരിക്കുന്നത്.