എക്‌സാലോജികിന് എതിരായ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതില്‍ സംശയം ഉണ്ട്: കെ മുരളീധരന്‍

ക്‌സാലോജികിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നത് ഇവരുടെ അന്തര്‍ധാര അനുസരിച്ചിരിക്കുമെന്ന് കെ മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞെന്നും ഇപ്പോള്‍ കയറും എന്നു പറയുന്നതല്ലാതെ കയറുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നടക്കുന്നത് ഒത്തു തീര്‍പ്പ് ശ്രമമാണെന്നും ഇതൊരു ഭീഷണിയാണെന്നും മുരളീധരന്‍ ആരോപിച്ചു. സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ കയറേണ്ട ഇടത്ത് കയറും എന്നാണ് ഭീഷണി. ഇത് കാണുമ്പോള്‍ മുഖ്യമന്ത്രി ഭയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബൃന്ദ കാരാട്ടിന്റെ തുറന്ന് പറച്ചിലിലും മുരളീധരന്‍ പ്രതികരിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് പരിഗണന കൊടുത്തിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.വൃന്ദാ കാരാട്ട് പ്രകാശ് കാരാട്ടിന്റെ ഭാര്യ ആയതുകൊണ്ടാണ് ഇത്രയും എത്തിയത്. അല്ലാതെ ഒരു സ്ത്രീകളും അവിടെ ഇത്രയും എത്തിയിട്ടില്ല. സിപിഐ പിന്നെയും മുന്നോട്ട് പോയിട്ടുണ്ടെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ക്ക് അത്ര വലിയ ആവേശം ഇല്ല. ഈ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതില്‍ സംശയം ഉണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളില്‍ ഇതുവരെ ഒരു അന്വേഷണം നടന്നിട്ടില്ല. അത് കൊണ്ടാണ് അന്തര്‍ധാര ഉണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Top