യുവതി പ്രവേശിച്ചതായി സംശയം; ശ്രീകോവിലിനു ചുറ്റും പ്രതിഷേധം ശക്തം

സന്നിധാനം: അയ്യപ്പ ദര്‍ശനത്തിനായി ശബരിമല സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തം. ശ്രീകോവിലിനു ചുറ്റും പ്രതിഷേധക്കാര്‍ കൈകള്‍ കോര്‍ത്തു പിടിച്ചാണ് പ്രതിഷേധിക്കുന്നത്. നടപ്പന്തലിലും പിന്നിട്ട് പതിനെട്ടാം പടികയറി യുവതി ദര്‍ശനത്തിനായി എത്തിയതായാണ് സംശയം.

വൈകുന്നേരമുളള ദര്‍ശനത്തിനെത്തിയവരെ തിരികെ ഇറക്കാതെയാണ് പ്രതിഷേധക്കാര്‍ വലയം തീര്‍ത്തിരിക്കുന്നത്. രാത്രി 10.30 ഓടെ പടിപൂജ അവസാനിച്ച ശേഷം പരിശോധന നടത്താമെന്നാണ് പോലീസ് അറിയിച്ചു. ഈ പരിശോധനയ്ക്കു ശേഷമെ സന്നിധാനത്തെത്തിയവരെ തിരികെ വിടുകയുള്ളു.

Top